പ്രതിഫലത്തിൽ രജനിയുടെ റെക്കോർഡ് തകർക്കാൻ പ്രഭാസ്; അടുത്ത ചിത്രത്തിന് 100 കോടി?
ബാഹുബലി സീരീസിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് പ്രസിദ്ധിയാർജിച്ച നടൻ പ്രഭാസിന് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ. 100 കോടിയാണ് താരം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വാങ്ങുന്നതെന്നാണ് വിവരം.
നേരത്തെ തമിഴ് സൂപ്പർ സ്റ്റാർ രജനികാന്താണ് എ ആർ മുരുഗദോസിന്റെ ദർബാറിനായി 70 കോടി വാങ്ങി റെക്കോർഡിട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിഫലത്തിന്റെ വിവരം ശരിയാണെങ്കിൽ രജനിയുടെ റെക്കോർഡ് പ്രഭാസ് തകർക്കും. ഇതോടെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനായി ബാഹുബലി താരം മാറും.
Read Also : പ്രഭാസിന്റെ അടുത്ത സിനിമയിലെ നായിക ദീപികാ പദുകോൺ
മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. സയൻസ് ഫിക്ഷൻ ജോണറിൽ നിർമിക്കുന്ന സിനിമയിൽ നായികയാകുന്നത് ദീപികാ പദുകോൺ ആണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സിനിമ പുറത്തിറക്കും.
പൂജ ഹെഗ്‌ഡെ നായികയാകുന്ന രാധാശ്യാമാണ് പ്രഭാസിന്റെതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയകഥയാണ് ചിത്രത്തിൻറെ ഇതിവൃത്തം. സാഹോയാണ് ആണ് അവസാനമായി പ്രഭാസിന്റെതായി ഇറങ്ങിയ സിനിമ.
Story Highlights – prabhas, rajanikanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here