പ്രഭാസിന്റെ അടുത്ത സിനിമയിലെ നായിക ദീപികാ പദുകോൺ

തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ അടുത്ത ചിത്രത്തിൽ നായികയാകുന്നത് ബോളിവുഡ് സുന്ദരി ദീപികാ പദുകോൺ. മഹാനടി ഫെയിം സംവിധായകൻ നാഗ് അശ്വിനാണ് ചിത്രം ഒരുക്കുന്നത്. ദീപികയുടെ തെലുങ്ക് അരങ്ങേറ്റമാണിതെന്നാണ് വിവരം.
Read Also : ദീപികാ പദുകോൺ ജെഎൻയു സമരവേദിയിൽ
വൈജയന്തി മൂവീസ് എന്ന ബാനറിന്റെ 50ാം വാർഷികം പ്രമാണിച്ച് നേരത്തെ പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ ദീപികാ പദുകോൺ നായിക ആകുന്നത് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സിനിമാ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. ദീപികയെ ചിത്രത്തിലെ നായികയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഒരു വിഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. താരം ഈ വിഡിയോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തുകൊണ്ട് സന്തോഷം പങ്കുവച്ചു.
പൂജ ഹെഗ്‌ഡെ നായികയാകുന്ന രാധാശ്യാമാണ് പ്രഭാസിന്റെതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയകഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
Story Highlights – deepika padukone, prabhas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here