ലോകം ഗുരുതര കാലാവസ്ഥാ വ്യതിയാനത്തിലേക്കോ? 90 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില ഡത്ത് വാലിയിൽ

ആഗോള തലത്തിൽ കാലാവസ്ഥാ വ്യാതിയാനം സൃഷ്ടിക്കുന്ന പ്രത്യാഖാതം കുറച്ചൊന്നുമല്ല. എന്നാൽ, കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത വെളിവാക്കുന്നതായിരുന്നു അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. 90 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ താപനിലയാണ് ഫുറാനേസ് ക്രീക്കിലെ ഡെത്ത് വാലി നാഷണൽ പാർക്കിനു സമീപമുള്ള മേഖലയിൽ അനുഭപ്പെട്ടത്. 130 ഡിഗ്രി ഫാരൻഹീറ്റ് (54.4 ഡിഗ്രി സെൽഷ്യസ്) ആണ് ഞായറാഴ്ച ഇവിടെ രേഖപ്പെടുത്തിയ താപനില.

മുൻപ് 1931ൽ ടുണീഷ്യയിലെ കെബിലിയിലാണ് ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 56.7 ഡിഗ്രി സെൽഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്.

അതേസമയം, കാലിഫോർണിയയിൽ രേഖപ്പെടുത്തിയ അന്തരീക്ഷ താപനില സംബന്ധിച്ച റിപ്പോർട്ട് പ്രാഥമികം മാത്രമാണ്. കൂടുതൽ വ്യക്തത ഇക്കാര്യത്തിലാവശ്യമാണെന്നും ഇതിനായി പ്രത്യേക സമതി രൂപവത്കരിച്ചതായും യുഎസ് നാഷണൽ വെതർ സർവീസ് വ്യക്തമാക്കി.

എന്നാൽ, കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില ലോകവ്യാപകമായി അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും ഉയർന്ന താപനിലാണിത്. ലോകത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനിലയും ഡത്ത് വാലിയിൽത്തന്നെയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളതും.

Story Highlights climate change death vally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top