മഹാരാഷ്ട്രയില്‍ ഇന്ന് 11,119 പേര്‍ക്ക് കൂടി കൊവിഡ് ; ആന്ധ്രയില്‍ 9,211, തമിഴ്‌നാട്ടില്‍ 5,709

മഹാരാഷ്ട്രയില്‍ ഇന്ന് 11,119 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 422 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 20,687 ആയി. ഇന്ന് 9,356 പേരാണ് രോഗമുക്തി നേടിയത്. ആകെ 4,37,870 പേരാണ് ആകെ രോഗമുക്തി നേടിയത്. സംസ്ഥാനത്ത് നിലിവില്‍ 1,56,608 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.
ആന്ധ്രപ്രദേശില്‍ ഇന്ന് 9,211 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 88 കൊവിഡ് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,06,261 ആയി. ഇതില്‍ 2,18,3211 പേര്‍ രോഗമുക്തി നേടി. 85,130 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
തമിഴ്‌നാട്ടില്‍ ഇന്ന് 5,709 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 121 കൊവിഡ് മരണങ്ങളാണ് ഇന്ന് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 3,49,654 ആയി. കൊവിഡ് ബാധിച്ച് 6,007 പേരാണ് ഇതുവരെ മരിച്ചത്. 53,860 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
Story Highlights – covid 19, maharashtra, tamilnadu, andhrapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here