പുസ്തകങ്ങൾ കൊണ്ട് ശിൽപമൊരുക്കി തൃശൂരിലെ വായനശാല

ചിത്ര പരീക്ഷണങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത് പുസ്തകങ്ങളിൽ ആണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ചേരമാൻ പറമ്പിനടുത്തുള്ള മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാലയിലാണ് പുസ്‌കതങ്ങൾ കൊണ്ടുള്ള ഈ വിസ്മയം ഒരുക്കിയത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു കൊടുങ്ങല്ലൂരിന്റെ പോരാട്ട വീര്യമായിരുന്ന അബ്ദുറഹ്മാൻ സാഹിബിന്റെ രൂപമാണ് പുസ്തകങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടത്.

പുസ്തക ശിൽപമൊരുക്കാൻ അടിയിൽ നിന്നു മുകളിലേക്കു തുടങ്ങണം. കണ്ണും മൂക്കും വായും വരച്ചുതുടങ്ങുന്ന ചിത്ര രചനാ രീതി ഈയൊരു കാര്യത്തിൽ വിലപ്പോവില്ല. തറയിൽ നിന്നും ഒൻപതടി ഉയരത്തിലാണ് പുസ്തകങ്ങൾ അടുക്കിയത്. രാവിലെ ഏഴുമണിക്ക് തുടങ്ങി വൈകിട്ട് ഏഴുമണിവരെ എടുത്തു ചിത്രമൊരുക്കാൻ. നിരവധി പുസ്തകങ്ങളുടെ ശേഖരണ മുള്ള വായനാശാലയിലെ കുറച്ച് പുസ്തകങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ പുസ്തകചിത്രം ഒരുക്കിയത്.

70 കൊല്ലത്തെ പഴക്കമുണ്ട് കൊടുങ്ങല്ലൂരിലെ എറിയാട് ചേരമാൻ പറമ്പിനടുത്തുള്ള മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാലയ്ക്ക്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനു കൊടുങ്ങല്ലൂരിന്റെ സംഭാവനയായിരുന്ന അബ്ദുറഹ്മാൻ സാഹിബ്. സാഹിബിന്റെ ചിത്രമൊരുക്കാൻ ഇതിലും നല്ലൊരിടം വേറെയില്ലെന്ന് നിസംശയം പറയാം…

Story Highlights – Library in Thrissur sculpted with books

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top