സഭാസമ്മേളനത്തിൽ സ്പീക്കർക്ക് എതിരെയുള്ള പ്രമേയത്തിന് അനുമതിയില്ല; അവിശ്വാസ പ്രമേയം ചർച്ചയ്ക്ക്

sreeramakrishnan p

നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതിയില്ല. 14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം സ്പീക്കർ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത് സൂചിപ്പിച്ചിരുന്നു. സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും. കോൺഗ്രസ് എംഎൽഎ വിഡി സതീശനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പരമാവധി നാല് മണിക്കൂർ ചർച്ചയായിരിക്കും ഉണ്ടാകുക. ഒറ്റദിവസമാണ് നിയമസഭ ചേരുന്നത്.

എന്നാൽ 14 ദിവസം മുൻപ് നോട്ടീസ് നൽകിയാണ് നിയമ സഭ ചേരേണ്ടതെന്നും അത് നടന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ എതിർവാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ചേരുമ്പോൾ അസാധാരണമായ പ്രമേയത്തിന് അനുമതി നൽകണം. സഭ കൂടുന്നതിന് 15 ദിവസം മുൻപ് നോട്ടിസ് നൽകണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. പ്രതിപക്ഷത്തിന് മാത്രമായി എങ്ങനെയാണ് മുൻകൂർ നോട്ടിസ് ബാധകമാകുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

Read Also : അവിശ്വാസ പ്രമേയത്തിന് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ; ഭീരു ആകരുതെന്ന് പ്രതിപക്ഷ നേതാവ്

നേരത്തെ സ്പീക്കർ സ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം പരിഗണിക്കില്ലെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. മുൻകൂറായി നോട്ടിസ് നൽകിയാലേ പ്രമേയം അവതരിപ്പിക്കാൻ സാധിക്കൂ. ഇത് അംഗീകരിക്കാൻ ആകില്ല. തനിക്ക് എതിരെയുള്ള നോട്ടീസ് ആയതുകൊണ്ട് പരിഗണിക്കാതിരിക്കില്ലെന്നും എന്നാൽ സാങ്കേതികത്വങ്ങൾ പൂർത്തിയാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

Story Highlights p sreeramakrishnan, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top