അഞ്ചുവര്‍ഷം വരെ കാര്‍ വാടകയ്ക്ക് എടുക്കാം; രാജ്യത്ത് കാര്‍ ലീസ്, സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ആരംഭിച്ച് ടൊയോട്ട

രാജ്യത്ത് കാര്‍ ലീസ്, സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ആരംഭിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ടൊയോട്ട മൊബിലിറ്റി സര്‍വീസ് (ടിഎംഎസ്) എന്ന പേരിലാണ് പുതിയ പദ്ധതി.
ആദ്യഘട്ടമെന്ന നിലയില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും മുംബൈയിലുമാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് പിന്നാലെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ടെയോട്ട ഗ്ലാന്‍സ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, പുറത്തിറക്കാനിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ എന്നിവയായിരിക്കും ഉപയോക്താക്കള്‍ക്ക് വാടകയ്ക്ക് ലഭ്യമാവുക.
പുതിയ പദ്ധതിയുടെ കീഴില്‍ കസ്റ്റമേഴ്‌സിന് വാഹനങ്ങള്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ വാടകയ്ക്ക് എടുക്കാം. മാസാമാസം നിശ്ചിത തുക വാടക ഇനത്തില്‍ നല്‍കിയാല്‍ മതിയാകും. മാസാമാസം നല്‍കേണ്ട തുകയില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ്, റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവയ്ക്കുള്ള തുക കൂടി ഉള്‍ക്കൊള്ളിച്ചിരിക്കും. സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ 24 മുതല്‍ 48 മാസം വരെയാണ് വാഹനം ഉപയോഗിക്കാന്‍ കഴിയുക.
Story Highlights – Toyota rolls out car lease and subscription program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here