Advertisement

തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 540 പേര്‍ക്ക്

August 19, 2020
Google News 1 minute Read
covid19, coronavirus, thiruvanathapuram

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം. 540 പേര്‍ക്കാണു ഇന്നു രോഗം സ്ഥിരീകരിച്ചത്. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. 519 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. തീരമേഖലകളിലാണു നേരത്തെ പ്രധാനമായും രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഇപ്പോള്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുകയാണ്.

ജില്ലയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 12നു മരണമടഞ്ഞ കാലടി സ്വദേശിനിക്കും 15നു മരണമടഞ്ഞ ആര്യനാട് സ്വദേശനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള 70 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ ഏഴു പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പൂവാര്‍ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി 1797 പേര്‍ രോഗനിരീക്ഷണത്തിലായി. 4621 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത്. 224 പേര്‍ ജില്ലയില്‍ രോഗമുക്തരായിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടും സമ്പര്‍ക്ക രോഗബാധിതര്‍ വര്‍ധിക്കുന്നതു ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. ഓണക്കാലത്ത് നഗരത്തില്‍ തിരക്ക് കൂടാനിടയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി.

Story Highlights covid 19, coronavirus, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here