കോട്ടയം ജില്ലയില്‍ 203 പേര്‍ക്ക് കൊവിഡ്; 197 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

covid

കോട്ടയം ജില്ലയില്‍ ഇന്ന് 203 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉള്‍പ്പെടെ 38 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വടവാതൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും അവരുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരും ഉള്‍പ്പെടെ 29 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി-16, കാഞ്ഞിരപ്പള്ളി-15, ചെമ്പ്, പനച്ചിക്കാട് പഞ്ചായത്തുകള്‍-8 വീതം, ചങ്ങനാശേരി മുനിസിപ്പാലിറ്റി-7, ഏറ്റുമാനൂര്‍ -6 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. പുതിയതായി 1816 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ജില്ലയില്‍ ഇന്ന് 51 പേര്‍ രോഗമുക്തരായി. നിലവില്‍ 862 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2467 പേര്‍ക്ക് രോഗം ബാധിച്ചു. 1602 പേര്‍ രോഗമുക്തരായി. ആകെ 9667 പേര്‍ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid 19, coronavirus, kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top