Advertisement

ജൂലൈ മാസത്തിൽ മാത്രം 50 ലക്ഷം പേർക്ക് ജോലി പോയി; രാജ്യത്ത് വൻ തൊഴിൽ നഷ്ടം

August 19, 2020
2 minutes Read

കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാരണം രാജ്യത്ത് വൻ തൊഴിൽ നഷ്ടം. ജൂലൈ മാസത്തിൽ മാത്രം സ്ഥിര വരുമാനമുള്ള 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. കൊവിഡ് മൂലം ഏറ്റവും അധികം വലഞ്ഞത് ചെറുകിട വ്യാപാരികളാണെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണിമിയുടെ കണക്കിൽ പറയുന്നു. അൺലോക്ക് നാലാം ഘട്ടത്തിൽ രാജ്യത്തെ തീയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഉന്നതാധികാര സമിതി ശുപാർശ ചെയ്തു.

ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ രാജ്യത്തെ തൊഴിൽ നഷ്ടം രൂക്ഷമായെന്നാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണിമിയുടെ കണക്കിൽ പറയുന്നത്. ജൂലൈ മാസത്തിൽ മാത്രം സ്ഥിര വരുമാനമുള്ള 50 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും, മെയ് മാസത്തിൽ 1.78 കോടി പേർക്കും, ജൂണിൽ 39 ലക്ഷം പേർക്കും ജോലി നഷ്ടമായെന്നാണ് സിഎംഐഇയുടെ വിലയിരുത്തൽ.

വഴിയോര കച്ചവടക്കാരും, ചെറുകിട തൊഴിലാളികളും, ദിവസ വേതന തൊഴിലാളികളുമാണ് ലോക്ക് ഡൗണിൽ കൂടുതൽ വലഞ്ഞത്. സാധാരണ സ്ഥിര വരുമാനം ഉള്ളവർക്ക് ജോലി പെട്ടെന്ന് നഷ്ടപ്പെടാറില്ല. എന്നാൽ നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടുക വലിയ പ്രയാസമാണെന്ന് സിഎംഐഇ പറയുന്നു. ലോക്ക് ഡൗണിനെ തുടർന്ന് തീയറ്റർ മേഖല പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ നാലാം ഘട്ടത്തിൽ സാമൂഹ്യ അകലവും, കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് തീയറ്റർ തുറക്കാൻ അനുമതി നൽകണമെന്ന് ഉന്നതാധികാര സമിതി ശുപാർശ ചെയ്തു. ആദ്യഘട്ടത്തിൽ തീയറ്റർ സമുച്ചയങ്ങൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്നാണ് സൂചന.

Story Highlights Job lose, the Centre for Monitoring Indian Economy 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top