മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ആന്ധ്രയില്‍ 9,742 പേര്‍ക്ക് കൂടി രോഗം

മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്നു. റെക്കോര്‍ഡ് പ്രതിദിന കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 13,165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 6,28,642 ആയി. ഇന്ന് 346 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 21,033 ആയി.
ആന്ധ്രയില്‍ 9,742 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 86 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതര്‍ 3,16,003 ആയി. ആന്ധ്രയില്‍ ആകെ മരണം 2,906 ആയി. കര്‍ണാടകയില്‍ ആകെ കൊവിഡ് കേസുകള്‍ 2,49,590 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ 24 മണിക്കൂറിനിടെ 2,804 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മേഘാലയയില്‍ 17 ബിഎസ്എഫ് ജവാന്മാര്‍ അടക്കം 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 5156, പശ്ചിമ ബംഗാളില്‍ 3169 , ബിഹാറില്‍ 2,884, ഡല്‍ഹിയില്‍ 1,398, ഗുജറാത്തില്‍ 1145 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights – covid 19, coronavirus, maharashtra, andrapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here