കായംകുളത്ത് ക്വട്ടേഷൻ സംഘം യുവാവിനെ കുത്തിക്കൊന്നു

malappuram reports one more covid death

കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. എംഎസ്എം സ്‌കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദാണ്(36)മരിച്ചത്.

Read Also :കാസർഗോട്ട് യുവാവിനെ കുത്തിക്കൊന്നു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുജീബിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സിയാദ് ഡിവൈഎഫ്‌ഐ എരുവ മേഖല കമ്മിറ്റി അംഗമാണ്. സിയാദിന്റെ കൂടെ ഉണ്ടായിരുന്ന റെജീസ് എന്ന യുവാവിനും അക്രമത്തിൽ പരുക്കേറ്റിട്ടുണ്ട്.

Story Highlights

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top