Advertisement

മത്സരത്തിനു ശേഷം എതിർ താരവുമായി ജഴ്സി കൈമാറ്റം; നെയ്മറിന് ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമായേക്കും

August 19, 2020
2 minutes Read
neymar champions league final

ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമന് പുതിയ പ്രതിസന്ധി. സ്റ്റാർ പ്ലയർ നെയ്മർ മത്സരത്തിൽ ചിലപ്പോൾ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ജർമ്മൻ ആർബി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ മത്സരത്തിനു ശേഷം എതിർ താരവുമായി ജഴ്സി കൈമാറ്റം ചെയ്തതാണ് തിരിച്ചടിയായത്. യുവേഫയുടെ കൊവിഡ് പ്രോട്ടോകോൽ പ്രകാരം ജഴ്സിക്കൈമാറ്റം അനുവദനീയമല്ല. ഇത് ലംഘിച്ചതു കൊണ്ട് തന്നെ നെയ്മർക്ക് അടുത്ത മത്സരം നഷ്ടമായേക്ക്കും.

Read Also : അറ്റലാന്റക്കെതിരെ 16 ഡ്രിബിളുകൾ; ‘പാരീസ് സുൽത്താൻ’ മെസിക്കൊപ്പം

ലെപ്സിഗിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചതിനു പിന്നാലെയാണ് ലെപ്സിഗ് പ്രതിരോധ താരം മാഴ്സൽ ഹാൽസ്റ്റൻബർഗുമായി നെയ്മർ ജഴ്സി കൈമാറിയത്. എന്നാൽ, യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡി പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങളിൽ ജഴ്സി കൈമാറരുതെന്ന് നിർദ്ദേശമുണ്ട്. നിർദ്ദേശം ലംഘിച്ചാൽ എന്താണ് കൃത്യമായ ശിക്ഷയെന്ന് പറയുന്നില്ലെങ്കിലും യുവേഫ അച്ചടക്ക നിർദ്ദേശങ്ങൾ പ്രകാരം നടപടിയെടുക്കുമെന്ന് മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു.

Read Also : ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന

ലെപ്സിഗിനെതിരെ മാർക്കീഞ്ഞോസ്, ഏഞ്ചൽ ഡി മരിയ, യുവാൻ ബെർനറ്റ് വെലാസ്കോ എന്നിവരാണ് ഗോൾ നേടിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ ഡി മരിയ ആണ് ഫ്രഞ്ച് ചാമ്പ്യന്മാരുടെ വിജയത്തിനു ചുക്കാൻ പിടിച്ചത്. നെയ്മർ ഒരു ഗോളിന് വഴിയൊരുക്കി. മത്സരത്തിൽ സമഗ്രാധിപത്യം പുലർത്തിയ പിഎസ്ജി അർഹിച്ച ജയമാണ് സ്വന്തമാക്കിയത്.

2003-04 സീസണിൽ മൊണാക്കോ ഫൈനലിൽ എത്തിയ ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്.നാളെ നടക്കുന്ന ലിയോൺ-ബയേൺ പോരാട്ടത്തിലെ വിജയികളെയാവും പിഎസ്ജി ഫൈനലിൽ നേരിടുക.

Story Highlights neymar may miss out champions league final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top