പൊലീസുകാരെ മാവേലി വേഷം കെട്ടിക്കരുതെന്ന് പുതിയ നിർദേശം

കൊവിഡ് പ്രതിരോധ ചുമതലകൾക്ക് പുറമേ ഓണം ബോധവത്ക്കരണത്തിനും പൊലീസ് മുന്നിട്ടിറങ്ങണമെന്ന നിർദേശം മയപ്പെടുത്തി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. വിമർശനമുയർന്നതിനു പിന്നാലെ താത്പര്യമുള്ള സ്റ്റേഷനുകളിൽ ബോധവത്ക്കരണം മതിയെന്നും പൊലീസുകാരെ മാവേലി വേഷം കെട്ടിക്കരുതെന്നും പുതിയ നിർദേശം നൽകി.

കൊവിഡ് പ്രതിരോധ ചുമതലകൾക്ക് പുറമേ ഓണം ബോധവത്ക്കരണത്തിനുംപൊലീസുകാർ മുന്നിട്ടിറങ്ങണമെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശം.ഇത് പൊലീസിന് അധിക ഭാരമുണ്ടാക്കുന്നതായി വിമർശനം ഉയർന്നിരുന്നു. ഓണത്തിന്കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയിട്ടായിരുന്നു നടപടി. വിമർശനം ഉയർന്നതിന് പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിർദേശം മയപ്പെടുത്തി. താത്പര്യമുള്ള സ്റ്റേഷനുകളിൽ മാത്രം ബോധവത്ക്കരണം മതി. പൊലീസുകാരെ മാവേലി വേഷം കെട്ടിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

തലസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ഓണം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. പാളയം മാർക്കറ്റിനു മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊലീസ് മാവേലി പൊതു ജനങ്ങൾക്ക് മാസ്‌ക്ക് വിതരണം ചെയ്തിരുന്നു.

അതേസമയം, കൊവിഡ് ഡ്യൂട്ടിയുടെ പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോണുകളിൽ 30 ദിവസം ജോലി നോക്കുന്ന പൊലീസുകാരെ കൊവിഡ് വാരിയർ ബഹുമതി നൽകി ആദരിക്കാൻ ഡിജിപി നിർദേശം നൽകി. അധിക ജോലി ചെയ്യുമ്പോഴും പൊലീസുകാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നില്ലന്ന ആക്ഷേപങ്ങൾക്കിടെയാണ് നടപടി.

Story Highlights – not to disguise police man as maveli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top