പെരിയ ഇരട്ടകൊലപാതക കേസ്; അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ആണ് അന്വേഷണം തടസപ്പെട്ടത്. കേസ് ഏറ്റെടുത്ത് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അപ്പീല്‍ വന്നതിനാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
കേസിലെ രണ്ടു പ്രതികള്‍ ഇന്ന് ജാമ്യഹര്‍ജിയുമായി കോടതിയിലെത്തിയ സാഹചര്യത്തിലാണ് അന്വേഷണം എന്തായി എന്ന് കോടതി സിബിഐ പ്രോസിക്യൂട്ടറോട് ആരാഞ്ഞത്. തുടര്‍ന്നാണ് പെരിയ ഇരട്ടകൊലപാതക കേസില്‍ അന്വേഷണം നിലച്ച മട്ടാണെന്ന് സിബിഐ മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് അന്വേഷണം തടസപ്പെട്ടത്. കേസ് ഏറ്റെടുത്ത് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അപ്പീല്‍ വന്നതിനാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
2019 സെപ്തംബര്‍ 30നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസ് സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്. പിന്നാലെ സിബിഐ കേസിന്റെ എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ അന്വേഷണം സിബിഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റി. ഇതിനിടെ, വിധിക്ക് അനുസരിച്ച് മതി തുടരന്വേഷണമെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
Story Highlights – periya murder case: probe could not continue; cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here