സുശാന്ത് സിംഗിന്റെ മരണം; സിബിഐയ്ക്ക് വിട്ട സുപ്രിംകോടതി നടപടി സ്വാഗതം ചെയ്ത് കുടുംബവും ബോളിവുഡ് താരങ്ങളും

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിട്ട സുപ്രിംകോടതി നടപടി സ്വാഗതം ചെയ്ത് കുടുംബവും ബോളിവുഡ് താരങ്ങളും ആരാധകരും. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് പറഞ്ഞു.
ഒടുവിൽ അത് സംഭവിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി- സിബിഐക്ക് വിട്ട സുപ്രിംകോടതി നടപടിയോടുള്ള സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി മീട്ടു സിംഗിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. സുശാന്തിന്റെ കുടുംബത്തിന്റെ വിജയമെന്ന് കുടുംബവക്കീൽ വികാസ് സിംഗ് പ്രതികരിച്ചു. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെ വിധിയെ സ്വാഗതം ചെയ്തു. ബിഹാർ പൊലീസ് ശരിയായിരുന്നുവെന്ന് വിധിയിലൂടെ തെളിഞ്ഞുവെന്നും, മുംബൈ പൊലീസിന്റെ പ്രവർത്തികൾ നിയമവിരുദ്ധമായിരുന്നുവെന്നും ഗുപ്‌തേശ്വർ പാണ്ഡെ പറഞ്ഞു.
വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്നായിരുന്നു മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ പ്രതികരണം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗത്, നാനാ പട്ടേക്കർ, അനുപം ഖേർ, മുൻ പെൺ സുഹൃത്തും നടിയുമായ അങ്കിത ലൊഖാണ്ഡേ തുടങ്ങിയവർ സ്വാഗതം ചെയ്തു.
Story Highlights -Sushant singh family and bollywood stars welcome supreme court action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here