വീടിനുള്ളിൽ കയറി വാനരസംഘം 25000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ചു; പരാതിയുമായി 70കാരി

monkeys steal 25000 jewellery

വീടിനുള്ളിൽ കയറി വാനരസംഘം 25000 രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ചു. തമിഴ്നാട്ടിലെ തമിഴ്‌നാട്ടിലെ വീരമങ്കുടിയിലാണ് സംഭവം. 70കാരിയായ ശാരദാംബാളിനെയാണ് കുരങ്ങന്മാർ ‘കൊള്ളയടിച്ചത്’. ഒറ്റക്ക് താമസിക്കുന്ന ഇവരുടെ കുടിൽ തകർത്താണ് വാനരസംഘം സ്വർണാഭരണങ്ങളും പണവും എടുത്തുകൊണ്ട് പോയത്. ശാരദാംബാളിൻ്റെ ആകെയുള്ള സമ്പാദ്യമായിരുന്നു ഇത്.

Read Also : കാസർഗോഡ് 174 പേർക്ക് കൊവിഡ്

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 70കാരിയായ വിധവ ശാരദാംബാൾ തുണി അലക്കിക്കൊണ്ടിരിക്കെ കുടിലിനുള്ളിൽ കയറിയ വാനരസംഘം കുറച്ച് പഴവും ഒരു ചാക്ക് അരിയും മോഷ്ടിച്ച് കടന്നുകളഞ്ഞു. പണവും സ്വർണാഭരണങ്ങളും അരിച്ചാക്കിലാണ് വയോധിക സൂക്ഷിച്ചിരുന്നത്. അരിച്ചാക്ക് എടുത്തുകൊണ്ട് പോയെന്നറിഞ്ഞ ശാരദാംബാൾ വാനരസംഘത്തിനു പിന്നാലെ ഓടി. എന്നാൽ കുരങ്ങന്മാർ അടുത്തുള്ള സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ മേൽക്കൂരയിൽ ഓടിക്കയറി. അവിടെയിരുന്ന് അരിയും പഴവും ഭക്ഷിക്കാൻ തുടങ്ങിയ കുരങ്ങന്മാരെ തുരത്തി ചാക്ക് ചിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വാനരസംഘം ബാഗുമായി അവിടെ നിന്ന് കടന്നുകളഞ്ഞു.

അടിയന്തിര ആവശ്യങ്ങൾക്കായാണ് വയോധിക പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. കുരങ്ങന്മാരെ പിടികൂടി വനത്തിലേക്ക് തുറന്നുവിടണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.

Story Highlights Troop of monkeys steal savings worth Rs 25,000, gold jewellery of woman in Tamil Nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top