‘വ വള്ളി വരപൂജ്യം’; ഉത്തരം നൽകി സമ്മാനം നേടാൻ പ്രേക്ഷകർക്ക് അവസരം

സർക്കാർ ജോലി ലക്ഷ്യം വയ്ക്കുന്നവർക്കായി കിടിലൻ മത്സരവുമായി ട്വന്റിഫോറും ലസാഗു ആപ്പും. ഏഴ് ദിവസത്തെ ലസാഗു ആപ്പ് ചലഞ്ച് ട്വൻിഫോർ ഫേസ്ബുക്ക് പേജിൽ ആരംഭിച്ചു. പതിനേഴ് മുതൽ ഈ മാസം 23-ാം തീയതിവരെയാണ് മത്സരം നടക്കുക.

ട്വന്റിഫോർ ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്യുന്ന ചോദ്യത്തിന് താഴെ ശരിയായ ഉത്തരം കമന്റു ചെയ്യുകയാണ് പ്രേക്ഷകർ ചെയ്യേണ്ടത്. എല്ലാ ദിവസവും വൈകീട്ട് എട്ട് മണിക്ക് ഫേസ്ബുക്ക് പേജിൽ ചോദ്യം പോസ്റ്റു ചെയ്യും. അടുത്ത ദിവസം വൈകിട്ട് ആറ് മണി വരെയാണ് ഉത്തരം കമന്റ് ചെയ്യാനുള്ള സമയം. അടുത്ത ദിവസം എട്ട് മണിക്ക് മുൻപായി വിജയിയെ പ്രഖ്യാപിക്കുകയും അടുത്ത ചോദ്യം പോസ്റ്റു ചെയ്യുകയും ചെയ്യും.

ദിവസവും ഓരോ വിജയിയെ പ്രഖ്യാപിക്കുന്നതിനൊപ്പം എല്ലാ ദിവസവും ശരി ഉത്തരം നൽകുന്ന ആൾക്ക് ബംമ്പർ സമ്മാനവും ഉണ്ടായിരിക്കും. ആയിരം രൂപ ക്യാഷ് പ്രൈസും 2,100 രൂപയുടെ കോഴ്‌സ് പാക്കേജുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

Story Highlights seven days lasagu app challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top