പരിയാരത്ത് സഹോദരിമാരെ പീഡിപ്പിച്ച സംഭവം; മാതാവും ബന്ധുവും അറസ്റ്റിൽ

കണ്ണൂർ പരിയാരത്ത് പ്രായപൂർത്തിയാകാത്ത സഹോദിമാരെ പീഡിപ്പിച്ച സംഭവത്തിൽ മാതാവും ബന്ധുവും അറസ്റ്റിൽ. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചുവെന്നുമാണ് മാതാവിനെതിരായ കുറ്റം.

കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്. പതിനാറും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. 2016 മുതൽ പെൺകുട്ടികൾക്ക് നേരെ ബന്ധുവിന്റെ പീഡന ശ്രമം നടന്നതായാണ് ആരോപണം. ആ സമയം പെൺകുട്ടികൾ മാതാവിനൊപ്പം ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു താമസം. കുടുംബ വഴക്കിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവും പിതാവും വേർപിരിഞ്ഞ് കഴിയുകയാണ്.

Story Highlights Pariyaram rape case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top