ജമ്മുകശ്മീരിൽ നിന്ന് പതിനായിരം അർധ സൈനികരെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ

അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം ജമ്മുകാശ്മീരിൽ കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കൂടുതൽ സൈനികരെ ജമ്മു-കശ്മീരിൽ നിന്ന് പിൻവലിക്കും. സിആർപിഎഫ് അടക്കമുള്ള അർധ സൈനിക വിന്യാസം ഉറപ്പാക്കിയാകും നടപടി.
പതിനായിരം സൈനികരെ പിൻവലിച്ച നടപടി ഇതിന്റെ തുടക്കമാണ്. സുരക്ഷാ സേനയുമായി സഹകരിക്കുന്ന യുവാക്കളുടെ സംഘങ്ങൾ പ്രാദേശിക തലത്തിൽ ഉണ്ടാക്കുമെന്നും വിവരം. ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയ പിന്നാലെയാണ് നടപടി. 100 കമ്പനി അർധസൈനികരെയാണ് പിൻവലിക്കുക. സിആർപിഎഫിന്റെ 40 കമ്പനി, സിഐഎസ്എഫിന്റെ 40 കമ്പനി, സിഐഎസ്എഫിന്റെ 20 കമ്പനി, അതിർത്തി സുരക്ഷാ സേന, സശസ്ത്ര സീമാ ബൽ എന്നിവരുമാണ് കശ്മീരിൽ നിന്ന് ഒഴിയുക.
Read Also : ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താന് ഡ്രോണുകൾ നൽകാനൊരുങ്ങി ചൈന
ഒരു കമ്പനിയിൽ ഉൾക്കൊള്ളുന്നത് 100 സൈനികരെയാണ്. ഇനി 1000 അംഗങ്ങൾ വീതം ഉള്ള 60 ബറ്റാലിയനും മറ്റ് കുറച്ച് സൈനികരും മാത്രമായിരിക്കും ഇനി കശ്മീരിന് കാവൽ എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
Story Highlights – jammu kashmir, 10000 soldiers will be removed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here