ജിമെയിലും യൂട്യൂബും പണിമുടക്കി
ജിമെയിലും യൂട്യൂബും പണിമുടക്കി. ഇന്ന് രാവിലെയാണ് ഇവ രണ്ടും ഉപഭോക്താക്കളെ ‘വെട്ടിലാക്കിയത്’.
യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ന്നൊൽ ലൈവ് സ്ട്രീമിങ്ങിനും യൂട്യൂബ് വീഡിയോകൾ കാണുന്നതിനും പ്രശ്‌നമില്ല.
ജി-മെയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നം ഇ-മെയിൽ അയക്കുന്നതിലാണ്. പലർക്കും ഫയലുകൾ അറ്റാച്ച് ചെയ്യാൻ സാധിക്കുന്നില്ല. നിരവധി ഉപഭോക്താക്കളാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഇന്നലെ അർധരാത്രി 12:36 മുതൽ തന്നെ ജിമെയിൽ ഡൗൺ ആണെന്ന് ഡൗൺ ഡിക്ടർ അറിയിച്ചിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ജി-മെയിൽ ഇത്തരത്തിൽ സാങ്കേതിക തകരാർ അനുഭവിക്കുന്നത്. ജൂലൈയിൽ ജിമെയിൽ മണിക്കൂറുകൾ പണിമുടക്കിയിരുന്നു.
Story Highlights – gmail youtube faces technical glitches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here