കോട്ടയം തിരുവാർപ്പ് പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു

കോട്ടയം തിരുവാർപ്പ് മർത്തശ്മുനി പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു നടപടി.
വിശ്വാസികൾ പ്രതിഷേധിച്ചെങ്കിലും സംഘർഷത്തിലേക്ക് കാര്യങ്ങൾ പോയില്ല.

പള്ളിയോട് ചേർന്ന ബിഷപ്പ് ഹൗസിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ച അപ്പോസ് ഭദ്രാസനാധിപൻ ബിഷപ്പ്
തോമസ് മാർ അലക്‌സന്ത്രയോസിനയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

Read Also :മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചുള്ള ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് മേരീസ് പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്ത നടപടി സംഘർഷത്തിനിടയാക്കിയിരുന്നു.

Story Highlights Kottayam thiruvarp church

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top