മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. അണ്ടർക്കോണം മുൻ മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂർക്കോണം നീതു ഭവനിൽ സുജിയാണ് അറസ്റ്റിലായത്.

Read Also :മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാല് പേർക്കെതിരെ കേസ്

സ്വർണക്കടത്ത് കേസ് പ്രതിയായ യുവതിയുടേയും മുഖ്യമന്ത്രിയുടേയും ചിത്രങ്ങൾ മറ്റൊരു ചിത്രത്തിൽ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും അനുസരിച്ചുള്ള വകുപ്പകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മംഗലാപുരം പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights Pinarayi vijayan, youth congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top