ഭിന്നശേഷിക്കാരി റോസിനും ഹൃദ്രോഗിയായ അമ്മയ്ക്കും സുരക്ഷിത അഭയസ്ഥാനം ഒരുങ്ങുന്നു; ട്വന്റിഫോർ ഇംപാക്ട്

ചോർന്നൊലിക്കുന്ന ഇടിഞ്ഞ് വീഴാറായ വീട്ടിൽ കഴിയുന്ന റോസ് മോളുടെയും അമ്മയുടെയും പ്രശ്‌നത്തിൽ ഇടപെട്ട് എറണാകുളം ജില്ലാ കളക്ടർ. രണ്ട് മാസത്തിനകം വീട് അറ്റകുറ്റ പണി ചെയ്ത് നൽകും. പണി തീരുന്നത് വരെ ഇരുവരെയും താത്കാലിക വീട് എടുത്ത് അതിലേക്ക് മാറ്റും. റോസ് മോളുടെയും അമ്മയുടെയും ദുരിതജീവിതത്തെ കുറിച്ച് 24 നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
ഒറ്റമുറി വീട്ടിൽ ജീവിതം തള്ളി നീക്കിയിരുന്ന റോസ്‌മോളുടെയും അമ്മ ലീലാമ്മയുടെയും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിനാണ് താത്കാലിക പരിഹാരമായത്. എൺപത് ശതമാനം അംഗ പരിമിതിയുള്ള റോസ്‌മോളുടെയും ഹൃദ്രോഗിയായ അമ്മയുടെയും പ്രശ്‌നത്തിൽ ജില്ലാഭരണകൂടം ഇടപെട്ടു. വീട്ടിൽ നേരിട്ടെത്തിയ എറണാകുളം ജില്ലാ കളക്ടർ, രണ്ട് മാസത്തിനകം വീട് പുതുക്കി പണിത് നൽകാമെന്ന് ഉറപ്പ് നൽകി. ഇരുവരുടെയും സുരക്ഷയും ജില്ലാഭരണകൂടം ഉറപ്പ് വരുത്തും.
വീട് പണി തീരുന്നത് വരെ ഇരുവരെയും താത്കാലിക വീടെടുത്ത് അവിടേക്ക് മാറ്റും. തങ്ങളുടെ പ്രശ്‌നത്തിന് താത്കാലിക പരിഹാരം ആയതിൽ സന്തോഷത്തിലാണ് ഇരുവരും. റോസ് മോളുടെയും അമ്മ ലീലാമ്മയുടെയും ദുരിത ജീവിതത്തെ കുറിച്ച് 24 നൽകിയ വാർത്തയെ തുടർന്നാണ് ജില്ലാഭരണ കൂടത്തിന്റെ ഇടപെടൽ. മഴക്കാലമായാൽ വീടിനകം മുഴുവൻ അഴുക്ക് വെള്ളം നിറയും. കൂടെ ഇഴ ജന്തുക്കളുമുണ്ടാകും.
Read Also : ഇടിഞ്ഞ് വീഴാറായ ഒറ്റ മുറി വീട്ടിൽ ഭിന്നശേഷിക്കാരിയായ മകളുമൊത്ത് ഹൃദ്രോഗിയായ അമ്മ; ദുരിത ജീവിതം
അമ്മ ലീലാമ്മ ഹൃദ്രോഗിയായതോടെ അതൊന്നും വൃത്തിയാക്കാൻ കഴിയാതെയായി. ഉണ്ടായിരുന്ന കക്കൂസ് ഇടിഞ്ഞ് പൊളിഞ്ഞ് കാട് പിടിച്ച് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും ആരും ഇവരെ തിരിഞ്ഞ് നോക്കിയിരുന്നില്ല. അടച്ചുറപ്പുള്ള സുരക്ഷയുള്ള ഒരു വീടെന്ന ഇരുവരുടേയും ഇപ്പോഴത്തെ സ്വപ്‌നമാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സാക്ഷാത്കരിക്കുന്നത്.
Story Highlights – twentyfour impact, rose mol and mother without shelter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here