തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണം നടപടിക്രമങ്ങള്‍ പാലിച്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് അപഹാസ്യമാണെന്നും വി. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
2006 ല്‍ ഡല്‍ഹി, ബോംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഇതേപോലെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെയുള്ള മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏല്പിക്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ അപഹാസ്യമായ നിലപാടാണ് കേരളത്തിലെ ഭരണമുന്നണിയും കോണ്‍ഗ്രസ് നേതാക്കളും എടുക്കുന്നത്. ഇത് അത്ഭുതപ്പെടുത്തുന്നതാണ്.
വിമാനത്താവള കൈമാറ്റത്തില്‍ വലിയ അഴിമതി നടന്നുവെന്നാണ് ആരോപിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കേരള സര്‍ക്കാരിനെക്കൂടി പങ്കാളികളാക്കിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്പിക്കാനുള്ള തത്വത്തിലുള്ള തീരുമാനം 2018 ലാണ് എടുത്തതെന്നും മന്ത്രി പറഞ്ഞു.
Story Highlights – Thiruvananthapuram Airport, v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here