തിരുവനന്തപുരത്ത് 429 പേർക്ക് കൊവിഡ്; 394 പേർക്കും സമ്പർക്കം

thiruvananthapuram covid update

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 429 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 394 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. എട്ട് മരണവും ജില്ലയിലിന്ന് റിപ്പോർട്ട് ചെയ്തു. തീരമേഖലയ്ക്ക് പുറമെ ഗ്രാമീണ മലയോര മേഖലയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

തീരമേഖലയ്ക്ക് പുറമെ ഗ്രാമീണ മലയോര മേഖലകളിലും അതിർത്തി പ്രദേശത്തും സമ്പർക്ക രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. തുടർച്ചയായി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്കടക്കം വൻ വെല്ലുവിളിയാകുകയാണ്.

Read Also : വയനാട് കൊവിഡ് രോഗബാധിതൻ മരണപ്പെട്ടു

കഴിഞ്ഞ ദിവസം മരിച്ച വെട്ടൂര്‍ സ്വദേശി മഹദ്, മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍, കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍, വള്ളക്കടവ് സ്വദേശി ലോറന്‍സ്, നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍, പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി, പൂജപ്പുര സ്വദേശി മണികണ്ഠന്‍ എന്നിവരുടെ പരിശോധന ഫലം പോസിറ്റീവായതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

4814 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളത്. 230 പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇന്ന് പുതുതായി 1992 പേരാണ് രോഗനിരീക്ഷണത്തിലായത്. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 24213 ആയി.

Story Highlights thiruvananthapuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top