വയനാട് കൊവിഡ് രോഗബാധിതൻ മരണപ്പെട്ടു

wayanad covid death

വയനാട് കൊവിഡ് രോഗബാധിതൻ മരണപ്പെട്ടു. വയനാട് പൊഴുതന ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, മഹല്ല് പ്രസിഡന്റുമായിരുന്ന കുഞ്ഞിമുഹമ്മദ് (68) ആണ് മരിച്ചത്. അർബുദ രോഗത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഓഗസ്റ്റ് ഒന്നിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ മരിക്കുകയായിരുന്നു. ജൂലൈ 15 നാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്.

Read Also : എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് രോഗ സ്ഥിരീകരിച്ചത് 150 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 1968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story Highlights wayanad covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top