Advertisement

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; ഡോക്ടർമാർക്കും കുട്ടിയുടെ മാതാവിനെതിരേയും കേസ്

August 20, 2020
1 minute Read

കാസർഗോഡ് നീലേശ്വരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും കുട്ടിയുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തു. നിരന്തര പീഡനത്തെ തുടർന്ന് ഗർഭിണിയായ കുട്ടിയെ ഗർഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയിലെ ഗൈനക്കോളജിസ്റ്റ് ഡോ അംബുജാക്ഷിക്കും സ്‌കാനിംഗ് നടത്തിയ ഡോക്ടർക്കും എതിരെയാണ് കേസ്. രണ്ടു പേരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയതായാണ് സൂചന.

ഗർഭം അലസിപ്പിക്കാൻ കൂട്ടുനിന്നതിനും പീഡന വിവരം മറച്ചുവച്ചതിനും തെളിവ് ലഭിച്ച സാഹചര്യത്തിലാണ് കുട്ടിയുടെ മാതാവിനെതിരെയും പോക്‌സോ കേസ് ചുമത്തിയത്. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ കുട്ടിയുടെ പിതാവുൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാൾ കൂടി കേസിൽ ഇനി പിടിയിലാകാനുണ്ട്.

കേസിൽ എട്ട് പ്രതികളാണുള്ളത്. ആറ് കേസുകളിൽ നാല് കേസും നീലേശ്വരം ഇൻസ്പെക്ടർ പി.ആർ. മനോജും ഒരു കേസ് എസ്.ഐ. കെ.പി. സതീഷും മറ്റൊരു കേസ് ചീമേനി പൊലീസ് ഇൻസ്പെക്ടർ എസ്. അനിൽ കുമാറുമാണ് അന്വേഷിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കവെ ഡോക്ടറുടെ പേരിൽ കേസെടുക്കാത്തതെന്തെന്ന് ആരാഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന് ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

Story Highlights Kasaragod rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top