വയനാട് 35 പേർക്കും കാസർഗോഡ് 91 പേർക്കും കൊവിഡ്

വയനാട്ടിൽ ഇന്ന് 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മേപ്പാടി സമ്പർക്കം വഴി 7 പേർക്കും ചുളളിയോട് സമ്പർക്കത്തിലുളള അഞ്ച് പേർക്കും പടിഞ്ഞാറത്തറ സമ്പർക്കത്തിലുളള രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേർ ഇന്ന് രോഗമുക്തരായി. ജില്ലയിൽ ചികിത്സയിലുളള രോഗികളുടെ ആകെ എണ്ണം ഇതോടെ 338 ആയി.
Read Also : തിരുവനന്തപുരത്ത് 429 പേർക്ക് കൊവിഡ്; 394 പേർക്കും സമ്പർക്കം
കാസർഗോഡ് പുതുതായി 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 2 പേർ വിദേശത്ത് നിന്നും 7 പേർ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ് പുതുതായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.17 പേർക്ക് ഇവിടെ രോഗം കണ്ടെത്തി. മൂന്നു ദിവസത്തിനിടെ 51 പേരാണ് നഗരസഭാ പരിധിയിൽ കൊവിഡ് പോസിറ്റീവായത്. കാസർഗോഡ് 13 പേർക്കും നീലേശ്വരത്ത് 10 പേർക്കും വൈറസ് ബാധയുണ്ടായി. അതേ സമയം 156 പേരാണ് കൊവിഡ് ഭേദമായി പുതുതായി ആശുപത്രി വിട്ടത്.
Story Highlights – wayanad kasaragod covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here