പ്രിയതമയുടെ ചിത്രങ്ങൾ ഇഷ്ടഗാനത്തിലൂടെ കോർത്തിണക്കി ബിജു നാരായണൻ

പ്രിയതമയുടെ ഓർമകളിൽ ഗായകൻ ബിജു നാരായണൻ. കഴിഞ്ഞ വർഷം തന്നെ വിട്ടു പിരിഞ്ഞ ഭാര്യ ശ്രീലതയുടെ ഓർമകൾക്ക് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് പ്രിയതമയുടെ ഇഷ്ടഗാനത്തിലൂടെ ചിത്രങ്ങൾ കോർത്തിണക്കി ബിജു നാരായണൻ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ ശ്രീലതയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

അരവിന്ദ്‌സ്വാമിയും രേവതിയും അഭിനയിച്ച ‘മറുപടിയും’ എന്ന ചിത്രത്തിനുവേണ്ടി എസ് പിബി പാടിയ നലം വാഴ എന്ന ഗാനമാണ് വിഡിയോയുടെ പശ്ചാത്തലത്തിൽ.

10 വർഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നാണ് ബിജു നാരായണനും ശ്രീലതയും വിവാഹിതരാകുന്നത്. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്. പ്രിയപ്പെട്ടവളുടെ മരണവുമായി ബിജുവിനും കുട്ടികൾക്കും ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല. വിഡിയോയ്‌ക്കൊപ്പം ‘ ഒരിക്കലും അണയാത്ത ദീപമായി നീയെന്നന്തരാത്മാവിലെന്നും’ എന്നുമാണ് ബിജു നാരായണൻ കുറിച്ചിരിക്കുന്നത്.

Story Highlights – Biju Radhakrishnan shared his favorite songs with his favorite songs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top