‘സ്വപ്നയെ പരിചയപ്പെടുത്തി, ബാങ്ക് ലോക്കർ സംയുക്തമായി തുടങ്ങാൻ ആവശ്യപ്പെട്ടു’: ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യരുടെ മൊഴി. സ്വപ്‌നയെ ഓഫീസിൽ കൊണ്ടുവന്നാണ് ശിവശങ്കർ പരിചയപ്പെടുത്തിയത്. സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയിൽ മുഴുവൻ സമയവും ശിവശങ്കർ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

ശിവശങ്കർ നൽകിയ മൊഴിക്ക് വിപരീതമായാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകുന്ന വിവരങ്ങൾ. സ്വപ്നയെ പരിയപ്പെടുത്തിയ ശേഷം മടങ്ങിയെന്നും ഒന്നിച്ച് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കർ നൽകിയ മൊഴി. എന്നാൽ സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് വേണുഗോപാല അയ്യർ വ്യക്തമാക്കി. സ്വപ്‌നയുമായുള്ള ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കർ ഓഫീസിലുണ്ടായിരുന്നു. ബാങ്ക് ലോക്കർ സംയുക്തമായി തുടങ്ങാൻ ആവശ്യപ്പെട്ടത് ശിവശങ്കറാണെന്നും അദ്ദേഹം പറഞ്ഞു.

Read Also :സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കർ വിദേശയാത്ര നടത്തിയത് മൂന്ന് തവണയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ജോയിന്റ് അക്കൗണ്ടിൽ 30 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ സ്വപ്‌ന സുരേഷ് നിക്ഷേപിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി സ്വപ്‌ന തന്നെ തുക പിൻവലിച്ചു. പിന്നാലെ അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. തന്റെ സ്വർണാഭരണങ്ങൾ അക്കൗണ്ടിലുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഈ ജോയിന്റ് അക്കൗണ്ടിൽ നിന്ന് അന്വേഷണ സംഘം 64 ലക്ഷം രൂപയും സ്വർണവും പിടിച്ചെടുത്തിരുന്നു.

Story Highlights Swapna suresh, M Shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top