ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്‍ വിവാദം;സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്‍ വിവാദത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ലൈഫുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. കമ്മീഷന്‍ വിവാദം സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് നടപടി.

സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ആരെങ്കിലും സ്വാധീനമുപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചേക്കുമെന്നാണ് സൂചന. വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

Story Highlights LIFE mission controversy; Government may announce vigilance probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top