മലപ്പുറം ജില്ലയില്‍ 335 പേര്‍ക്ക് കൊവിഡ്; 323 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കൊവിഡ് വ്യാപന ആശങ്ക ഒഴിയാതെ മലപ്പുറം ജില്ല. 335 പേര്‍ക്ക് കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പ്രതിദിന കൊവിഡ് കണക്കുകളില്‍ ഉണ്ടാക്കുന്ന വര്‍ധന ജില്ലയില്‍ ആശങ്ക സൃഷിടിക്കുന്നതിനിടെയാണ് 323 പേര്‍ക്ക് കൂടി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആറു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2670 ആവുകയും ചെയ്തു. ഒറ്റ ദിവസം തന്നെ 319 പേര്‍ കൂടി വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയത് ജില്ലയ്ക്ക് ആശ്വാസം പകര്‍ന്നു. ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച ചേലേമ്പ്ര സ്വദേശിനിയായി വയോധികയ്ക്കാണ് മരണ ശേഷമുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി.
Story Highlights – covid 19, coronavirus, malapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here