കുഞ്ഞ് മകളുടെ ക്യൂട്ട് ചിത്രങ്ങൾ എഡിറ്റ് ചെയ്യപ്പെട്ട് പീഡോഫൈൽ വെബ്‌സെറ്റിൽ!!! മുന്നറിയിപ്പുമായി അമ്മ

മക്കളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ രക്ഷിതാക്കൾക്ക് ഒക്കെ വലിയ താത്പര്യമാണ്. എന്നാൽ അതിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബ്രിട്ടണിൽ നിന്നുള്ള അമ്മ. ലിവർപൂളിൽ നിന്നുള്ള അമാൻഡ മോർഗനാണ് അറിയിപ്പ് നൽകുന്നത്. തന്റെ ആറ് മാസം പ്രായമായ മകൾ കാലിയയുടെ ചിത്രങ്ങൾ പ്രിയപ്പെട്ടവർക്കായി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിതിനെ തുടർന്നുണ്ടായ ദുരനുഭവം ആ അമ്മ തുറന്നുപറഞ്ഞു.

മകളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തതിന് ശേഷം ഞെട്ടലോടെയാണ് ആ വാർത്ത അമാൻഡ അറിഞ്ഞത്. തന്റെ മകളുടെ ആറ് മാസം പ്രായമുള്ളപ്പോൾ എടുത്ത ഫോട്ടോ മോർഫ് ചെയ്യപ്പെട്ട് പീഡോഫൈൽ വെബ്‌സെറ്റുകളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന്! മകളുടെ ഫോട്ടോ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ക്കുമ്പോൾ അവര്‍ സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇങ്ങനെയൊരു കാര്യം. പിന്നീട് ഒരു റഷ്യൻ പീഡോഫൈൽ വെബ്‌സൈറ്റിലാണ് കുട്ടിയുടെ ചിത്രം പിന്നീട് അവർക്ക് കാണേണ്ടി വന്നത്.
Read Also : മദ്യം വാങ്ങാൻ ഡൽഹിയിൽ ഇ-ടോക്കൺ; തുടക്കത്തിൽ തന്നെ വെബ്‌സെറ്റ് പണിമുടക്കി
കാലിയയുടെ മൂന്ന് ചിത്രങ്ങളാണ് പീഡോഫൈൽ വെബ്‌സൈറ്റിലുണ്ടായിരുന്നു. അമാൻഡയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് കുട്ടിയുടെ ചിത്രങ്ങൾ അപപരിക്കപ്പെട്ടതെന്നാണ് വിവരം. ബ്രിട്ടീഷ് മാധ്യമമായ യുണിലാഡ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
എഡിറ്റ് ചെയ്ത ചിത്രം ഇങ്ങനെ…
കുട്ടിയുടെ ചിത്രം വെബ്‌സെറ്റിൽ വന്നത് മസ്‌കാരയും ലിപ്സ്റ്റികും ഇട്ട രീതിയിലായിരുന്നു!!! ‘ചിത്രം ഈ രീതിയിൽ കണ്ട ശേഷം മുക്കാൽ മണിക്കൂറോളം ഞാൻ കരഞ്ഞു. അവളെ ഞാൻ അങ്ങനെയല്ല ഒരുക്കിയത്. എനിക്ക് കുട്ടിക്ക് മേക്കപ്പ് ഇടുന്നതിൽ ഒരു താത്പര്യവുമില്ല.’ അമാൻഡ പറഞ്ഞു.

കുട്ടിയുടെ എഡിറ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റുകൾക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. ആ വെബ്‌സെറ്റിൽ മുഴുവൻ കുട്ടികളുടെ മോശം ചിത്രങ്ങളായിരുന്നുവെന്നും അമാൻഡ. പൊലീസിന് വിഷയത്തിൽ അവർ പരാതി നൽകി. എന്നാലും ആ വെബ്‌സെറ്റ് ഇപ്പോഴും ആക്ടീവ് ആണെന്നും പരിഹാരം ലഭിച്ചില്ലെന്നും അമാൻഡ.

രക്ഷിതാക്കളോട് അമാൻഡക്ക് പറയാനുള്ളത്
രക്ഷിതാക്കളോട് അമാൻഡയ്ക്ക് ഒന്നേ പറയാനുള്ളൂ… കുട്ടികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാതിരിക്കുക. കാരണം അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്.
Story Highlights – paedophile, child abuse, online abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here