Advertisement

മദ്യം വാങ്ങാൻ ഡൽഹിയിൽ ഇ-ടോക്കൺ; തുടക്കത്തിൽ തന്നെ വെബ്‌സെറ്റ് പണിമുടക്കി

May 8, 2020
Google News 2 minutes Read

തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഡൽഹി സർക്കാരിന്റെ മദ്യം വാങ്ങാനുള്ള ഇ- ടോക്കൺ വെബ്‌സെറ്റിൽ സെർവർ തകരാർ. മദ്യശാലകളിലെ തിരക്ക് കുറക്കാനായാണ് ഡൽഹി സർക്കാർ ഇ-ടോക്കൺ അവതരിപ്പിച്ചത്. ഇന്നലെയായിരുന്നു www.qtoken.in എന്ന വെബ്‌സെറ്റിൽ ഇ- ടോക്കണെടുക്കുന്നത് ആരംഭിച്ചത്. എന്നാൽ രാത്രി തന്നെ വെബ്‌സെറ്റ് പല ആളുകൾക്കും പണി കൊടുത്തു. ഇന്ന് രാവിലെയും അതേ സാഹചര്യം തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഒരുപാട് ആളുകൾ ഒരേ സമയം ഉപയോഗിക്കാൻ താത്പര്യപ്പെട്ടതിനാലാണ് തകരാറുണ്ടാകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. പ്രശ്‌നങ്ങൾ ഉടൻ തന്നെ പരിഹരിക്കും.

Read Also: ഇന്ന് കണ്ണൂരിൽ നിന്ന് ജാർഖണ്ഡിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

തിങ്കളാഴ്ചയാണ് മദ്യശാലകൾ ഡൽഹിയിൽ വീണ്ടും തുറന്നത്. സാമൂഹിക അകലമോ മറ്റ് സർക്കാർ നിർദേശങ്ങളോ പാലിക്കാതെയാണ് ആളുകൾ വരി നിൽക്കുന്നത്. അതിനാൽ പല സ്ഥലങ്ങളിലും പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. കൂടാതെ ചില സ്ഥലങ്ങളിൽ കടകൾ അടപ്പിച്ചു. ആളുകളെ നിയന്ത്രിക്കാനായി ഗാസിപുർ, ഗോവിന്ദ്പുരി, ഉത്തംനഗർ തുടങ്ങിയ സ്ഥലങ്ങളിൽ മാർഷൽമാരും പൊലീസും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ചൊവ്വാഴ്ച മദ്യവിൽപ്പനയിൽ സർക്കാർ റെക്കോർഡിട്ടു. 7.65 കോടി രൂപയുടെ മദ്യമാണ് അന്ന് വിറ്റുപോയതെന്ന് എക്സൈസ് വകുപ്പ് അധികൃതർ.

തിരക്ക് കുറയ്ക്കാൻ മദ്യശാലകളുടെ പ്രവർത്തനസമയം നീട്ടണമെന്ന് ഡൽഹി പൊലീസ് സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് മണി വരെയാണ് മദ്യവിൽപ്പനകേന്ദ്രങ്ങളുടെ പ്രവർത്തനം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓൺലൈനായി മദ്യം വീട്ടിലെത്തിച്ച് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ കീഴിലുള്ള 172 മദ്യശാലകൾക്ക് മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ആകെ 864 മദ്യശാലകളുള്ള നഗരത്തിൽ 475 എണ്ണം സർക്കാരിന് കീഴിലും 389 എണ്ണം സ്വകാര്യവ്യക്തികളുടെതുമാണ്.

 

delhi e token, liquor sale, server complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here