ഇന്ന് കണ്ണൂരിൽ നിന്ന് ജാർഖണ്ഡിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂരിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ഇന്ന് ഒരു ട്രെയിൻ ജാർഖണ്ഡിലേക്ക് പുറപ്പെടും. 1140 പേരാണ് യാത്ര തിരിക്കുക.വ്യാഴാഴ്ച കണ്ണൂരിൽ നിന്ന് ഉത്തർപ്രദേശിലേക്ക് ട്രെയിൻ പുറപ്പെട്ടിരുന്നു. 1140 ഉത്തർ പ്രദേശ് സ്വദേശികളാണ് ഈ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 5.50 ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികൾ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്ആർടിസി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസ്സിൽ 30 പേരുമായിട്ടായിരുന്നു യാത്ര. ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിൻ ലഖ്നൗ റെയിൽവേ സ്റ്റേഷനിൽ എത്തുക. ഇതോടെ കണ്ണൂർ ജില്ലയിൽ നിന്ന് സ്വദേശത്തേക്ക് തിരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 2730 ആയി.
kannur, jharghand, migrant workers, special train, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here