കൊവിഡ് പേടി; ബന്ധുക്കൾ കൈയൊഴിഞ്ഞ ഭർത്താവിന്റെ മൃതദേഹം സംസ്‌കരിച്ച് ഭാര്യ

കൊവിഡ് ഭീതിയെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ ഭർത്താവിന്റെ മൃതദേഹം സംസ്‌കരിച്ച് ഭാര്യ. ഒഡീഷയിലെ മാൽക്കൻഗിരിയിലാണ് സംഭവം. ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസറായിരുന്ന കൃഷ്ണ നായിക്കിന്റെ മൃതദേഹമാണ് ഭാര്യ മുൻ കൈയെടുത്ത് സംസ്‌കരിച്ചത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൃഷ്ണ നായിക്കിനെ ജെയ്‌പോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ സഹീദ് ലക്ഷമൺ നായക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. ഡോക്ടറുടെ നിർദേശപ്രകാരം കൃഷ്ണ നായികിനെ ബന്ധുക്കൾ സ്വദേശമായ വിശാഖപട്ടണത്തിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുവന്നപ്പോൾ ബന്ധുക്കളും നാട്ടുകാരും ഭയന്ന് പിന്മാറി. ആരും തയ്യാറാകാതെ വന്നതോടെ കൃഷ്ണ നായികിന്റെ ഭാര്യ മുന്നിട്ടിറങ്ങുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top