പരിരക്ഷ പദ്ധതി വിപുലീകരിച്ചു; 56 ലക്ഷം രൂപയുടെ ഭരണാനുമതി

kk shailaja

ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെകെ ശൈലജ. പുതുക്കിയ പ്രാപ്പോസല്‍ അംഗീകരിച്ചാണ് ആവശ്യമായ തുകയനുവദിച്ചിരിക്കുന്നത്. അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സഹായം നല്‍കാനായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പരിരക്ഷ.

അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം എന്നിവ നല്‍കല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന/അലഞ്ഞു തിരിഞ്ഞ് കാണപ്പെടുന്ന ഭിന്നശേഷിക്കാരെ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുക, ഭിന്നശേഷിക്കാരുടെ ജീവനോ സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര പരിരക്ഷ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ച് 56 ലക്ഷം രൂപ അനുവദിച്ചത്.

Story Highlights pareeraksha plan ; Administrative sanction of `56 lakh, kk shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top