തോമസ് ഐസക് ‘കോഴസാക്ഷി’ സർക്കാർ അഴിമതിയിൽ മുങ്ങിത്താഴുന്നുവെന്ന് പ്രതിപക്ഷ നേതാവ്

RAMESH CHENNITHALA

ലൈഫ് പദ്ധതി വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷമായി ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ധനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

കോഴസാക്ഷിയായി തോമസ് ഐസക് മാറിയെന്നും ചെന്നിത്തല. ഒന്നുമറിഞ്ഞില്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇടത് മുന്നണിയിലെ ഘടക കക്ഷികൾ പോലും മുഖ്യമന്ത്രിയെ പിന്തുണക്കുന്നില്ല. അഴിമതിയിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സർക്കാരാണിത്.

Read Also : അവിശ്വാസ പ്രമേയത്തിന് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ; ഭീരു ആകരുതെന്ന് പ്രതിപക്ഷ നേതാവ്

സർക്കാർ സാന്നിധ്യം എല്ലാ ഇടപാടിലുമുണ്ടെന്നും സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. നാലേകാൽ കോടിയാണ് കോഴയെന്ന് അറിഞ്ഞിട്ടും തോമസ് ഐസക് അത് മറച്ചുവച്ചുവെന്നും മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തിന് മുൻപ് രാജി വയ്ക്കണമെന്നും ചെന്നിത്തല. ഫയൽ തിരിച്ച് വിളിപ്പിച്ചത് ആളുകളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നും ധാരണാ പത്രത്തിന്റെ കോപ്പി ഇതുവരെ ചോദിച്ചിട്ട് ലഭിച്ചില്ലെന്നും ചെന്നിത്തല.

Story Highlights ramesh chennithala, thomas issac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top