തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറന്‍ അനുവദിക്കില്ല; കോടിയേരി ബാലകൃഷ്ണന്‍

CPIM KODIYERI BALAKRISHNAM

തിരുവനന്തപുരം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറന്‍ അനുവദിക്കില്ലെന്ന്
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം വന്‍തോതില്‍ അഴിമതിക്ക് വഴിവയ്ക്കും. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സീപോര്‍ട്ടും അദാനിക്ക് നല്‍കനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും. സിപിഐഎം പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

‘ അദാനി വാഗ്ദാനം ചെയ്ത തുക നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടും വിമാനത്താവളം അദാനിക്ക് നല്‍കിയത് നല്‍കിയത് അഴിമതിക്ക് വേണ്ടിയാണ്. തിരുവനന്തപുരം വിമാനത്താവളം ഒരിക്കലും സ്വകാര്യവത്കരിക്കാന്‍ പാടില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. എല്ലാ എംപിമാരും ഒരുമിച്ച് നില്‍ക്കണം. പൊതുതാത്പര്യത്തിന് വിരുദ്ധമായ നിലപാടാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ സ്വീകരിച്ചത്. തരൂര്‍ നിലപാട് തിരുത്താന്‍ തയാറാകണം’ കോടിയേരി പറഞ്ഞു.

സ്വകാര്യവത്കരണത്തെ മുന്‍പ് കേന്ദ്രത്തിന് കത്തയച്ച വി മുരളീധരനാണ് ഈ കൈമാറ്റത്തെ ഇപ്പോള്‍ ന്യായീകരിക്കുന്നത്. സര്‍വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ടികള്‍ എല്ലാം സ്വീകരിച്ചത് സ്വാഗതാര്‍ഹമായ നിലപാടാണ്. നിയമസഭ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണം. ഇതോടൊപ്പം ജനങ്ങളും രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.

Story Highlights Trivandrum airport ; Kodiyeri Balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top