യുജിസി നെറ്റ്, ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയതി പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ്, ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തിയതി പ്രസിദ്ധീകരിച്ചു. യുജിസി നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതല്‍ 18 വരെയും 21 മുതല്‍ 25 വരെയും നടക്കും. ഡല്‍ഹി സര്‍വകലാശാല പ്രവേശനപരീക്ഷ അടുത്തമാസം 6 മുതല്‍ 11 വരെ നടന്നുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.

അതേസമയം, അടുത്തമാസം നടത്താന്‍ തീരുമാനിച്ച ജെഇഇ നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് രാജ്യസഭാംഗം സുബ്രഹ്മണ്യസ്വാമി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദീപാവലിക്ക് ശേഷം പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിനും കത്തയച്ചു. നെറ്റ് സെപ്തംബര്‍ ആദ്യവാരം ഓണ്‍ലൈനായും,നീറ്റ് സെപ്റ്റംബര്‍ 13 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

Story Highlights ugc net entrance, various exam dates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top