Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്ക്; 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

August 22, 2020
Google News 2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം-11 വീതം, വിജയപുരം-10, മീനടം-7, പാറത്തോട്-6, ചെമ്പ്-5, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 87 പേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു. നിലവില്‍ 992 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 2807 പേര്‍ രോഗബാധിതരായി. 1812 പേര്‍ രോഗമുക്തി നേടി. 1129 പേര്‍ക്ക് പുതിയതായി ക്വാറന്റീന്‍ നിര്‍ദേശിച്ചു. ആകെ 12033 പേരാണ് ക്വാറന്റീനിലുള്ളത്.

Story Highlights covid confirmed 104 people In Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here