Advertisement

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ബംഗളൂരുവിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

August 22, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ആറര ലക്ഷം കടന്നു. ബംഗളൂരുവിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മധ്യപ്രദേശ് പൊതുമരാമത്ത് മന്ത്രി ഗോപാൽ ഭാർഗവയ്ക്കും, സിക്കിം ആരോഗ്യമന്ത്രി ഡോ. എം.കെ. ശർമയ്ക്കും രോഗം സ്ഥിരീകരിച്ചു. ഒഡിഷയിൽ ബി.ജെ.ഡി MLA സഞ്ജിബ് മാലിക്ക് രോഗബാധിതനായി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പഞ്ചാബിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ പ്രതിദിന കേസുകളിൽ വൻവർധന തുടരുന്നു. 24 മണിക്കൂറിനിടെ 14,161 പോസിറ്റീവ് കേസുകൾ. 339 മരണം. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,57,450ഉം, മരണം 21,698ഉം ആയി. ആന്ധ്രയിൽ 9544 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകൾ 334,940 ആയി ഉയർന്നു. കർണാടകയിൽ രോഗവ്യാപനം തീവ്രമാണ്. 7,571 പുതിയ രോഗികൾ. 93 മരണം. ആകെ പോസിറ്റീവ് കേസുകൾ 2,64,546ഉം, മരണം 4,522ഉം ആയി. ബംഗളൂരുവിൽ 24 മണിക്കൂറിനിടെ 2,948 കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 5,995 പുതിയ കേസുകൾ. 101 മരണം. ആകെ രോഗബാധിതർ 3,67,430. ആകെ മരണം 6,340. പശ്ചിമബംഗാളിൽ 3,245ഉം, അസമിൽ 1856ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights -Covid spread in the country, the number of cases in bangaloore has crossed one lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here