രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 1114 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 78586 ആയി ഉയർന്നു. നിലവിൽ 973175 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിൽ ഇന്നലെ 22,084 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ 9901 പുതിയ കേസുകളും കർണാടകയിൽ 9140, തമിഴ്‌നാട്- 5495, ഉത്തർപ്രദേശ്- 6846 പേർക്കുമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്നലെ മാത്രം 4321 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 37,02,595 പേർക്ക് രോഗം ഭേദമായി. 77. 87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇന്നലെ 10,71,702 സാമ്പിൾ പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു.

അതേസമയം, കൊവിഡ് ഭേദമായവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗ നിർദേശം പുറത്തിറക്കി. കൊവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന തുടർ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Story Highlights covid, national cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top