കൊവിഡ് വാക്‌സിൻ: ഇന്ത്യയിൽ മനുഷ്യനിൽ പരീക്ഷണം തുടങ്ങി; വിജയിച്ചാൽ ഡിസംബറോടെ വിപണിയിൽ

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്‌ഫോർഡ് വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പതിനേഴ് ആശുപത്രികളിലാണ് വാക്‌സിന്റെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയിച്ചാൽ ഈ വർഷം ഡിസംബറോടെ വാക്‌സിൻ വിപണിയിലെത്തും.

തെരഞ്ഞെടുക്കപ്പെട്ട പതിനേഴ് ആശുപത്രികളിൽ ആയിരത്തി അഞ്ചൂറോളം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. രണ്ട് മാസമെടുത്ത് നവംബറിലായിരിക്കും റിസൾട്ട് വരിക. പരീക്ഷണം വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ മരുന്ന് ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ വാക്‌സിന്റെ വില 250 രൂപയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും സൈനികർക്കുമായിരിക്കും വാക്‌സിൻ എത്തിക്കുക. 2021 ജൂൺ മാസത്തോടെ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാനാകും എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

Story Highlights pune serum institute, covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top