Advertisement

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർക്കും രോഗിക്കും കൊവിഡ്

August 22, 2020
Google News 1 minute Read
covid 19, coronavirus, kottayam

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കും രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഒരു വാർഡ് അടച്ചു.

Read Also :കൊവിഡ് വാക്‌സിൻ: ഇന്ത്യയിൽ മനുഷ്യനിൽ പരീക്ഷണം തുടങ്ങി; വിജയിച്ചാൽ ഡിസംബറോടെ വിപണിയിൽ

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ജില്ലയിൽ ഇന്നലെ 158 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഏഴുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലുപേർക്കുമാണ് പോസിറ്റീവ് ആയത്. സമ്പർക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി വഴി 28 പേർക്കും ചോറോട് പ്രദേശത്ത് 59 പേർക്കും വടകര മുനിസിപ്പാലിറ്റിയിൽ 16 പേർക്കും രോഗം ബാധിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി. 163 പേർ രോഗമുക്തി നേടുകയും ചെയ്തു.

Story Highlights Coronavirus, Kozhikode medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here