Advertisement

സഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയോട്; സംസ്ഥാന സർക്കാരിന്റെ നടപടി വിവാദത്തിൽ

August 22, 2020
Google News 1 minute Read

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നടപടികളിൽ അസ്വാഭാവികത. ലേലത്തിനായുള്ള സാമ്പത്തിക രേഖകൾ തയ്യാറാക്കാൻ സർക്കാർ സമീപിച്ചത് അദാനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയെയാണ്.

Read Also :തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന് തന്നെ ലഭിക്കണമെന്ന ആവശ്യമാണ് നേരത്തേ മുന്നോട്ടുവച്ചത്. അതിന്റെ ഭാഗമായാണ് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ചില നടപടികളിലാണ് അസ്വാഭാവികതയുള്ളത്. ലേലത്തിനുള്ള സാമ്പത്തിക രേഖകളും നിയമസഹായവും ലഭ്യമാക്കുന്നതിന് സർക്കാർ സഹായം തേടിയത് അദാനിയുമായി അടുത്ത ബന്ധമുള്ള സിറിൾ അമൽചന്ദ് മംഗൾ ദാസ് എന്ന കമ്പനിയെയാണ്. അദാനിയുടെ മകന്റെ ഭാര്യാ പിതാവിന്റേതാണ് കമ്പനി. രേഖകൾ തയ്യാറാക്കാൻ 55,3300 രൂപയാണ് സർക്കാർ നൽകിയത്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് അദാനിക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ച സർക്കാർ, അദാനിയുമായി ബന്ധമുള്ള കമ്പനിയെ തന്നെ സമീപിച്ചതാണ് വിവാദത്തിലായിരിക്കുന്നത്.

Story Highlights Trivandrum airport, Adani group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here