കെ. സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരം വിമാനത്തവള സ്വകാര്യവത്ക്കരണത്തിൽ വി. മുരളീധരന് കയ്യിട്ടുവാരാൻ കഴിയാത്തതിനാലാണോ അന്ന് എതിർത്തതെന്ന് മന്ത്രി ചോദിച്ചു.

കടകംപള്ളിക്ക് കൈയ്യിട്ട് വാരാൻ കഴിയാത്തതിനാലാണ് എതിർക്കുന്നത് എന്നതായിരുന്നു കെ. സുരേന്ദ്രന്റെ ആരോപണം. വിഴിഞ്ഞത്ത് അദാനി വന്നതിന്റെ ദുരനുഭവം തീരം ഇപ്പോൾ അനുഭവിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിൽ കൊടിയ അഴിമതിയാണ് നടക്കുന്നതെന്നും അന്യായ നടപടിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

റെഡ് ക്രസന്റ് ലൈഫ് മിഷൻ പദ്ധതിയിൽ പാവങ്ങൾക്ക് വീട് കിട്ടുമോ എന്ന് മാത്രമാണ് സർക്കാർ നോക്കിയതെന്നും വിജിലൻസ് അന്വേഷണത്തെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – K. Minister Kadakampally Surendran replied to k Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top