ലൈഫ് മിഷന്‍; വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും

ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവാദങ്ങള്‍ക്കിടെ തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി പാറ്റ്‌സി, ലൈഫ് മിഷന്‍ സിഇഒ യു. വി. ജോസ് എന്നിവരെ മുഖ്യമന്ത്രി വിളിച്ചു വരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
യുഎഇയിലെ റെഡ്‌ക്രെസന്റിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരെ അറിയിച്ചു. വിവാദങ്ങളിലുടെ പുകമറ പരത്താനാണ് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമമെന്നും ഇതിനെതിരെ ജനങ്ങളോട് നേരിട്ട് മന്ത്രിമാര്‍ വിശദീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അന്വേഷണത്തിനു മുന്നോടി വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും സമാഹരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി പാറ്റ്‌സി, ലൈഫ് മിഷന്‍ സിഇഒ യു. വി. ജോസ്, കരാര്‍ ഒപ്പിടുമ്പോള്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നിയമവകുപ്പ് സെക്രട്ടറി എന്നിവരില്‍ നിന്ന് മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.
വകുപ്പുതല അന്വേഷണം, ചീഫ് സെക്രട്ടറിതല അന്വേഷണം, വിജിലന്‍സ് അന്വേഷണം ഇതില്‍ ഏതു വേണമെന്ന് തീരുമാനിക്കുക മുഖ്യമന്ത്രിയാവും. പ്രതിപക്ഷമാകട്ടെ സിബിഐ അന്വേഷണാവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
Story Highlights – Life Mission, government, inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here