മൊബൈൽ ടവർ തകർന്നു; രണ്ടാഴ്ചയായി ആശയവിനിമയം ഇല്ലാതെ നല്ലതണ്ണി എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങൾ

ശക്തമായ കാറ്റിൽ മൊബൈൽ ടവർ തകർന്നതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ആശയ വിനിമയ മാർഗമില്ലാതെ ബുദ്ധിമുട്ടിൽ മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങൾ. റേഞ്ച് ഇല്ലാതായതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ഉൾപ്പെടെ പ്രതിസന്ധിയിലായി.
മൊബൈൽ റേഞ്ച് ഇല്ലാത്തത് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് ആദ്യ ഘട്ടത്തിൽ വെല്ലുവിളിയായിരുന്നു. സമാനമായ സാഹചര്യമാണ് നല്ലതണ്ണി എസ്റ്റേറ്റിലും ഉള്ളത്.
Read Also : കൊടുംതണുപ്പിൽ മൂന്നാർ; താപനില മൈനസിലേക്ക് താഴ്ന്നു
ഓൺലൈൻ ക്ലാസുകൾക്കായി നാല് കിലോ മീറ്റർ അകലെ നടന്ന് പോയി പഠിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. മൊബൈൽ റേഞ്ച് ഇല്ലാത്തിനാൽ റേഷൻ വിതരണം ഉൾപ്പെടെ ബുദ്ധിമുട്ടിലായി. ടവർ തകർന്ന വിവരം ഉടൻ തന്നെ ബിഎസ്എൻഎൽ ഓഫീസിൽ അറിയിച്ചിരുന്നു. എന്നാൽ സംഭവം പരിശോധിക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
അതേ സമയം ടവർ തകർന്ന വിവിരം എറണാകുളത്തെ ഡെപ്യൂട്ടി ജനറൽ മാനേജരെ അറിയിച്ചിട്ടുണ്ടെന്നും ടവർ പുനസ്ഥാപിക്കുവാൻ ടെണ്ടർ ക്ഷണിക്കുന്നതിനായുള നടപടികൾ ആരംഭിച്ചെന്നുമാണ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ വിശദീകരണം.
Story Highlights – munnar, nallathanni estate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here